15.7 C
Saudi Arabia
Thursday, March 26, 2026
spot_img

മുസ്‌ലിം ബ്രദർഹുഡ് ശാഖകളെ ഭീകരസംഘടനകളായി പ്രഖ്യാപിക്കാൻ യു.എസ്. നീക്കം

വാഷിങ്ടൺ: മുസ്‌ലിം ബ്രദർഹുഡിന്റെ (ഇഖ് വാനുൽ മുസ്‌ലിമീൻ) ലെബനാൻ, ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിലെ ശാഖകളെ ഭീകരസംഘടനകളായി പ്രഖ്യാപിക്കാനുള്ള നീക്കത്തിന് യു.എസ്. തുടക്കമിട്ടു. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ ആരംഭിക്കാൻ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു.

യു.എസ്. പൗരന്മാർക്കും താൽപ്പര്യങ്ങൾക്കും ഹാനികരമാകുന്ന അക്രമങ്ങളിലും പ്രചാരണങ്ങളിലും ഏർപ്പെടുന്നുവെന്ന് ആരോപിച്ചാണ് നടപടി. ഹമാസ്, ഹിസ്ബുല്ല എന്നിവരോടൊപ്പം ചേർന്ന് ഇസ്‌റാഈലിലെ സിവിലിയൻ, സൈനിക ലക്ഷ്യങ്ങൾക്കെതിരെ ആക്രമണങ്ങൾ നടത്തിയതായും യു.എസ്. ആരോപിക്കുന്നു.

വലതുപക്ഷം ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണിത്. റിപ്പോർട്ട് പുറത്തുവന്ന് 45 ദിവസത്തിനുള്ളിൽ മുസ്‌ലിം ബ്രദർഹുഡിന്റെ ശാഖകളെ വിദേശ ഭീകര സംഘടനയായി ഔദ്യോഗികമായി മുദ്രകുത്തും.

 

Related Articles

- Advertisement -spot_img

Latest Articles