ജുബൈൽ: കൊല്ലം അഞ്ചൽ സ്വദേശി രതീഷ് ആചാര്യ ജുബൈലിൽ മരണപെട്ടു. ജുബൈലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്ന് അന്തരിച്ചത്
ജുബൈൽ എൻഎസ്എച്ച് കമ്പനിയിലെ മാനേജർ ആയിരുന്ന സേവനം ചെയ്തു വരികയായിരുന്നു. കുറച്ച് ദിവസങ്ങളായി അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ നില വഷളാവുകയും മരണപ്പെടുകയുമായിരുന്നു.
ജുബൈൽ മലയാളി സമാജത്തിൽ സജീവമായിരുന്ന രജീഷ് സാമൂഹിക സേവന പ്രവർത്തങ്ങളിലും പങ്കാളിയായിരുന്നു. രജീഷിൻറെ കുടുംബം നാട്ടിലാണുള്ളത്. ഒരു മകൾ വിദേശത്ത് പഠിച്ചുകൊണ്ടിരിക്കുകയാണ്. മകനും ഇടയ്ക്കിടെ ജുബൈലിൽ വന്നിരുന്നു.



