20.5 C
Saudi Arabia
Wednesday, February 4, 2026
spot_img

കൊല്ലം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു; മൃതദേഹം നാട്ടിലെത്തിക്കും

റിയാദ്: കൊല്ലം സ്വദേശിയായ പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദി തലസ്ഥാനമായ റിയാദിൽ അന്തരിച്ചു. പേരായം ഉമയനല്ലൂർ സ്വദേശി മധുസൂദനൻ പിള്ള (66) ആണ് മരിച്ചത്. റിയാദിലെ ഒരു കോൺട്രാക്റ്റിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. പരേതനായ രാമകൃഷ്ണ പിള്ളയും ഓമന അമ്മയുമാണ് മാതാപിതാക്കൾ. ഭാര്യ: സത്യ.

നിലവിൽ ഷുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുന്നതിനുള്ള നടപടികൾ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി.യുടെ വെൽഫെയർ വിങ്ങിന്റെ മേൽനോട്ടത്തിൽ പുരോഗമിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles