20.5 C
Saudi Arabia
Wednesday, February 4, 2026
spot_img

കൊല്ലം പറവൂർ സ്വദേശി ജുബൈലിൽ മരണമടഞ്ഞു

ജുബൈൽ: ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കൊല്ലം പറവൂർ വടക്കും ഭാഗം മഹല്ല് സ്വദേശി നസീം മുഹമ്മദ് കുഞ്ഞു മരണപെട്ടു. പരേതരായ റഷീദ്, അസ്മ ദമ്പതികളുടെ മകനാണ്.

കഴിഞ്ഞ ആഴ്ച്ചയാണ് പക്ഷാഘാതത്തെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റൂമിൽ വീണുപോയതിനെ തുടർന്ന് കൂടെയുള്ള പാക്കിസ്ഥാൻ സ്വദേശി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടനെ തന്നെ സഹോദരൻ യഹ്‌യയും അൽ ഹസയിൽ നിന്ന് ബന്ധുക്കളായ ഹമീദ് ഷെരീഫ്, അസിമോൻ അഷ്‌റഫ് എന്നിവരും നവോദയയുടെയും ഇന്ത്യൻ കൾച്ചറൽ ഫണ്ടേഷന്റെയും പ്രവർത്തകരും സഹായവുമായി എത്തിയിരുന്നു. ചികിത്സ തുടരുന്നതിനിടയിലാണ് മരണം ഉണ്ടായത്.

ഫാത്തിമ, ഖലീഫ, ഫിറോസ് എന്നിവരാണ് മക്കൾ. ആബിദയാണ് ഭാര്യ. നൈസാം , നൗഫൽ, സക്കരിയ, യഹ്‌യ ജലീസ എന്നിവർ സഹോദരങ്ങളാണ്. അസുഖവിവരമറിഞ്ഞു ജുബൈലിൽ നേരത്തെ തന്നെ എത്തിയ സഹോദരൻ യഹ്‌യയുടെയും നാട്ടുകാരനും ബന്ധുവുമായ സുധീർന്റെയും നേത്യത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃത്യദേഹം നാട്ടിൽ കൊണ്ട് പോകുവാനുള്ള ശ്രമത്തിലാണ്. ഐ സി എഫ് , നവോദയ പ്രവർത്തകരും സഹായവുമായി രംഗത്തുണ്ട്.

Related Articles

- Advertisement -spot_img

Latest Articles