23.4 C
Saudi Arabia
Sunday, March 22, 2026
spot_img

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിവേഗ നടപടിക്ക് നീക്കം; ഉടൻ അറസ്റ്റിന് സാധ്യത

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ അതിവേഗ നടപടികൾക്ക് നീക്കം തുടങ്ങി. പരാതി മുഖ്യമന്ത്രിക്ക് ലഭിച്ചതിന് തൊട്ടുപിന്നാലെ ക്രൈംബ്രാഞ്ച് മേധാവി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് തന്നെ കേസെടുത്ത് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

ഉടൻ തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, പരാതി ശക്തമായ സാഹചര്യത്തിൽ പാലക്കാട്ടെ മുൻനിശ്ചയിച്ച തിരഞ്ഞെടുപ്പ് പരിപാടികളിൽ നിന്നും രാഹുൽ പിന്മാറി. നിലവിൽ രാഹുലിന്റെ എം.എൽ.എ ഓഫീസ് അടച്ചിട്ട നിലയിലാണ്. മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങൾ രാഹുൽ ആരംഭിച്ചതായും സൂചനകളുണ്ട്.

Related Articles

- Advertisement -spot_img

Latest Articles