തിരുവനന്തപുരം: ലൈംഗിക പീഡന ആരോപണങ്ങൾ നേരിടുന്ന യൂത്ത് കോൺഗ്രസ് മുൻ നേതാവും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റ് ഒഴിവാക്കുന്നതിനായി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തി, ഗർഭഛിദ്രത്തിന് നിർബന്ധിച്ചു തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തി ക്രൈംബ്രാഞ്ച് കേസെടുത്ത സാഹചര്യത്തിലാണ് രാഹുലിന്റെ നിയമപരമായ നീക്കം.
നിലവിൽ കേസെടുത്തതിന് പിന്നാലെ രാഹുൽ പൊതുപരിപാടികളിൽ നിന്ന് പിന്മാറുകയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തിരുന്നു. രാഹുലിനെതിരെ നിയമനടപടികൾ വേഗത്തിലാക്കാനായി ക്രൈംബ്രാഞ്ച് മേധാവി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്ത സാഹചര്യത്തിൽ, ഉടൻ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് രാഹുൽ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.



