28.7 C
Saudi Arabia
Tuesday, March 24, 2026
spot_img

നിയമലംഘനം; മക്കയിൽ 1300-ൽ അധികം വർക്ക്‌ഷോപ്പുകളും വെയർഹൗസുകളും അടച്ചുപൂട്ടി

മക്ക: നഗരസൗന്ദര്യവത്കരണത്തിൻ്റെയും പൊതുസുരക്ഷയുടെയും ഭാഗമായി മക്ക മേയർ ഓഫീസ് നടത്തിയ പരിശോധനകളിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് 1,300-ൽ അധികം വർക്ക്‌ഷോപ്പുകളും വെയർഹൗസുകളും അടച്ചുപൂട്ടി. നവംബർ 8 മുതൽ 25 വരെയുള്ള കാലയളവിൽ 6,046 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകൾക്കൊടുവിലാണ് നടപടി.

ഇതിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 783 വർക്ക്‌ഷോപ്പുകളും നിയമവിരുദ്ധമായി പ്രവർത്തിച്ച 530 വെയർഹൗസുകളും ഉൾപ്പെടുന്നു. ‘മക്ക കറക്ട്‌സ്’ എന്ന കാമ്പയിൻ്റെ ഭാഗമായി വാണിജ്യ-സേവന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ഉയർന്ന ജീവിതനിലവാരം ഉറപ്പാക്കുന്നതിനും പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

ഇതിന് പുറമെ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി റെസ്റ്റോറന്റുകൾ, പലചരക്ക് കടകൾ, ഫുഡ് ട്രക്കുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തി. നിയമലംഘനം പരിഹരിക്കാൻ 232 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles