തിരുവനന്തപുരം: അതിജീവിതയ്ക്ക് എതിരായ സൈബർ അധിക്ഷേപവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തകൻ രാഹുൽ ഈശ്വറിനെ സൈബർ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷമാണ് സൈബർ പോലീസ് അദ്ദേഹത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് രാഹുൽ ഈശ്വറിനെ പോലീസ് ക്യാമ്പിലേക്ക് മാറ്റി.
കേസിൽ നിർണായകമായേക്കാവുന്ന രാഹുൽ ഈശ്വറിൻ്റെ ഫോണും ലാപ്ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
ഈ പരാതിയിൽ രാഹുൽ ഈശ്വർ ഉൾപ്പെടെ സന്ദീപ് വാര്യർ, മറ്റ് രണ്ട് വനിതകൾ എന്നിവരുടെ യു.ആർ.എൽ വിലാസങ്ങളാണ് പരാതിക്കാരി കൈമാറിയിരുന്നത്. ഇവ പരിശോധിച്ച ശേഷമാണ് സൈബർ പോലീസ് നിർണായകമായ തുടർനടപടികളിലേക്ക് കടന്നത്.



