19 C
Saudi Arabia
Saturday, March 28, 2026
spot_img

കെഎംസിസി സൂപ്പർ കപ്പ് സമ്മാന പദ്ധതി; സ്വിഫ്റ്റ്‌ കാർ ഇബ്രാഹിം സുബ്ഹാന് കൈമാറി.

റിയാദ്: കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി നടത്തിയ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി നടത്തിയ സമ്മാന പദ്ധതിയിൽ വിജയിയായ ഇബ്രാഹിം സുബ്ഹാന് ഒന്നാം സമ്മാനമായ എ ബി സി കാർഗോ നൽകുന്ന സ്വിഫ്റ്റ്‌ കാർ കൈമാറി. സൗദി കെഎംസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ വേങ്ങാട്ടും സെൻട്രൽ കമ്മറ്റി പ്രസിഡണ്ട്‌ സി പി മുസ്തഫയും ചേർന്നാണ് സമ്മാനം കൈമാറിയത്.

ഗോൾഗാല എന്ന പേരിൽ കഴിഞ്ഞ ദിവസം എക്‌സിറ്റ് പതിനെട്ടിലെ അൽ വലീദ് ഇസ്തിറാഹയിൽ നടന്ന പരിപാടിയിലാണ് വിജയികൾക്കുള്ള മുഴുവൻ സമ്മാനങ്ങളും കൈമാറിയത്. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ച പരിപാടി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. റിയാദ് കണ്ട ഏറ്റവും മനോഹരമായ ഒരു ഫുട്ബോൾ ടൂർണമെന്റാണ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ചത്. സംഘാടന മികവ് കൊണ്ടും ഫുട്ബോൾ പ്രേമികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ ടൂർണമെന്റ് വരും വർഷങ്ങളിലും സംഘടിപ്പിക്കണമെന്നും പ്രവാസി സമൂഹം കെഎംസിസിക്ക്‌ നൽകുന്ന പിന്തുണയാണ് ടൂർണമെന്റിൽ പ്രകടമായതെന്നും അഷ്‌റഫ്‌ വേങ്ങാട്ട് പറഞ്ഞു.

ജീവകാരുണ്യ പ്രവർത്തങ്ങളിൽ മാത്രമല്ല കല കായിക രംഗത്തും കെഎംസിസി നടത്തുന്ന ഇടപെടലുകൾ മികച്ചതാണെന്ന് പാരഗൻ റസ്റ്റോറന്റ്‌ മാനേജിംഗ്‌ ഡയറക്ടർ ബഷീർ മുസ്‌ല്യാരകത്ത് അഭിപ്രായപ്പെട്ടു. രണ്ടാം സമ്മാനത്തിന് അർഹനായ നിസാമുദീൻ ചേലേമ്പ്ര ക്ക് ഔട്ട് റൈറ്റ് ഗ്ലോബൽ നൽകുന്ന ബുള്ളറ്റ് ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങരയും ഷംസു പെരുമ്പട്ടയും ചേർന്ന് കൈമാറി. മൂന്നാം സമ്മാനമായ ഐഫോൺ സിക്സ്റ്റീൻ പ്രോമാക്സ് മോഡേൺ സർക്യൂട്ട് മാനേജർ ശാഹുൽ അൻവർ വിജയിയായ നൗഫലിന് ന് കൈമാറി.

രണ്ടാം സമ്മാന പദ്ധതിയിൽ വിജയിയായ ഐഹാൻ നുള്ള സ്വർണ്ണ നാണയം കംഫർട്ട് ട്രാവൽസ് ഡയറക്ടർ മുജീബ് ഉപ്പടയും സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്തും ചേർന്ന് നൽകി. രണ്ടാം സമ്മാനമായ ലാപ്ടോപ്പ് ഐ ബി ടെക് മാനേജർ നാസർ മൂച്ചിക്കാടൻ വിജയിയായ നൗഷാദ് കൊല്ലം നൽകി. മൂന്നാം സമ്മാനമായ വിമാന ടിക്കറ്റ് വിജയിയായ സുജ മലപ്പുറത്തിനും നാലാം സമ്മാനത്തിന് അർഹനായ റാസിഖ്ന്‌ സെൻട്രൽ കമ്മറ്റി ട്രഷറർ അഷ്‌റഫ്‌ വെളളപ്പാടം കൈമാറി.

കെഎംസിസി വനിത വിംഗിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഒപ്പന, അറബിക് ഡാൻസ്, വാദിത്വയിബ മദ്രസ വിദ്യാർത്ഥികളുടെ ദഫ്മുട്ട്, സ്കോപ്പ് ടീമിന്റെ മുട്ടിപ്പാട്ട്, ഇശൽ വിരുന്ന് തുടങ്ങി വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി.

ടൂർണമെന്റുമായി സഹകരിച്ച പ്രൈസ്മണി സമ്മാനിച്ച സിറ്റി ഫ്ലവർ ഫൈനാൻസിംഗ്‌ ഹെഡ്‌ ഹസീബ്‌,മറ്റ്‌ സ്ഥപന മേധാവികൾ, അബ്ദുളള വല്ലാഞ്ചിറ, മുഹമ്മദ്‌ വേങ്ങര എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഷംസു പെരുമ്പട്ട,മജീദ് പയ്യന്നൂർ, അഷ്‌റഫ്‌ കൽപകഞ്ചേരി, ജലീൽ തിരൂർ, ഷാഫി മാസ്റ്റർ തുവ്വൂർ, റഫീഖ്‌ മഞ്ചേരി,അഡ്വ. അനീർ ബാബു, നജീബ് നല്ലാംങ്കണ്ടി, ഷമീർ പറമ്പത്ത്, പി സി അലി വയനാട്, സിറാജ് മേടപ്പിൽ, പി സി മജീദ്, വനിതാ വിംഗ് നേതാക്കളായ റഹ്മത്ത് അഷ്‌റഫ്‌, ജസീല മൂസ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 

Related Articles

- Advertisement -spot_img

Latest Articles