23.4 C
Saudi Arabia
Tuesday, March 24, 2026
spot_img

അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്; സമൂഹ മാധ്യമങ്ങളിൽ ശബരിമല സ്വർണ്ണക്കൊള്ള ചർച്ചയാക്കി കോൺഗ്രസ്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ശബരിമല സ്വർണ്ണക്കൊള്ള വിഷയം സജീവമായി ചർച്ചയാക്കാൻ കോൺഗ്രസ് പാർട്ടി തീരുമാനിച്ചു. ‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ ശക്തമായ പ്രചാരണത്തിന് പാർട്ടി തുടക്കമിട്ടു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ്, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് എം.പി., ഹൈബി ഈഡൻ എം.പി. തുടങ്ങിയ പ്രമുഖ നേതാക്കൾ എല്ലാം ഇതിന്റെ ഭാഗമായി തങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലുകളുടെ കവർ ചിത്രം മാറ്റി.

പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതി പാർട്ടിക്ക് വലിയ പ്രതിരോധം സൃഷ്ടിച്ച സാഹചര്യത്തിൽ, അതിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള തന്ത്രപരമായ നീക്കമാണ് ഈ ക്യാമ്പയിൻ എന്നും വിലയിരുത്തപ്പെടുന്നു. പാർട്ടി പ്രവർത്തകരോടും കവർ ചിത്രം മാറ്റി പ്രചാരണം ശക്തമാക്കാൻ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles