28.8 C
Saudi Arabia
Monday, February 23, 2026
spot_img

പ്രൗഢമായി ഐസിഎഫ് മദ്രസാ ഫെസ്റ്റ്; റെഡ് ഹൗസിന് കിരീടം

റിയാദ്: ഐസിഎഫ് മദ്‌റസാ ഫെസ്റ്റിന് പ്രൗഢ സമാപനം. റെഡ് ഹൗസ് ജേതാക്കളായി. രിസാലതുൽ ഇസ്‌ലാം മദ്രസ വിദ്യാർഥികളുടെ കലാ-വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഐസിഎഫ് റീജിയൺ സംഘടിപ്പിച്ച മദ്രസ ഫെസ്റ്റ് 2025 റിയാദിലെ ദഹബിയ വിശ്രമകേന്ദ്രത്തിൽ സമാപിച്ചു. അറിവും ആത്മീയതയും കോർത്തിണക്കിയ മത്സരവേദിയായി മാറിയ ഫെസ്റ്റ്, മദ്രസാ പഠനത്തിനോടൊപ്പമുള്ള വിദ്യാർഥികളുടെ സർഗ്ഗാത്മക കഴിവുകൾക്ക് മികച്ച ഒരു പ്ലാറ്റ്ഫോം ഒരുക്കി.

സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ 195 ആൺകുട്ടികളും 158 പെൺകുട്ടികളും ഉൾപ്പെടെ 350-ൽ അധികം വിദ്യാർഥികൾ പങ്കെടുത്തു. ഖിറാഅത്ത്, ഹിഫ്‌ള്, ബുർദ്ദ അലാപനം തുടങ്ങിയ ഇനങ്ങൾക്ക് പുറമേ, മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, കഥ പറയൽ, കവിത പാരായണം, വായന തുടങ്ങിയ സാഹിത്യ മത്സരങ്ങളും ശ്രദ്ധേയമായി. കളറിംഗ്, സംഘഗാനം, മലയാള ഗാനം, അറബി ഗാനം, പ്രാർഥന ഗീതം, അറബി മലയാളം കയ്യെഴുത്ത് തുടങ്ങിയ ഇനങ്ങൾ വിദ്യാർഥികളുടെ ബഹുമുഖ പ്രതിഭ തെളിയിക്കുന്നവയായിരുന്നു. ഓരോ ഇനങ്ങളിലും വിദ്യാർഥികൾ കാഴ്ചവെച്ച മികവ് മദ്രസയുടെ പരിശീലന നിലവാരം വ്യക്തമാക്കുന്നതായിരുന്നു.

റെഡ്, യെല്ലോ, ഗ്രീൻ, ബ്ലൂ എന്നീ നാല് ഹൗസുകൾ തമ്മിലായിരുന്നു മത്സരം നടന്നത്. 200 പോയിന്റുകൾ നേടി റെഡ് ഹൗസ് ഈ വർഷത്തെ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 145 പോയിന്റ് നേടി യെല്ലോ ഹൗസ് രണ്ടാം സ്ഥാനത്തും, 125 പോയിന്റ് നേടി ഗ്രീൻ ഹൗസ് മൂന്നാം സ്ഥാനത്തും എത്തി.പ്രവാസത്തിലെ പരിമിതികളെ അതിജയിക്കാൻ വിദ്യാർഥികൾക്ക് കരുത്തു പകരുന്നതായിരുന്നു മദ്റസ ഫെസ്റ്റ്. അബ്ദുസലാം വടകര, ഉമർ മുസ്‌ലിയാർ പന്നിയൂർ, അഷ്‌റഫ് ഓച്ചിറ, അബ്ദുന്നാസർ അഹ്‌സനി, ഷൗക്കത്ത് സഅദി, അബ്ദുൽ റഹ്മാൻ സഖാഫി, സൈനുദ്ദീൻ കുനിയിൽ തുടങ്ങിയവർ സംബന്ധിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles