21.7 C
Saudi Arabia
Wednesday, March 25, 2026
spot_img

രൂക്ഷ ദുർഗന്ധം; വയനാട്ടിൽ ഒറ്റക്ക് താമസിച്ചയാളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ബത്തേരി: വയനാട്ടിൽ ഒറ്റക്ക് താമസിച്ചു വരികയായിരുന്നയാളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ ദേവികുന്ന് കട്ടാശേരി കെ.വി. റെജിമോൻ (51) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ഇദ്ദേഹത്തിൻ്റെ വീട്ടിൽ നിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിസരവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പോലീസെത്തി വാതിൽ തുറന്ന് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർനടപടികൾ സ്വീകരിച്ച പോലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.

 

Related Articles

- Advertisement -spot_img

Latest Articles