21.7 C
Saudi Arabia
Saturday, March 28, 2026
spot_img

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിന് ജാമ്യം നിഷേധിച്ചു, ജയിലിൽ തുടരും

കൊച്ചി : ബലാത്സംഗക്കേസ് അതിജീവിതയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ, കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വർ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ തുടരും. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് രാഹുൽ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ജയിലിൽ അദ്ദേഹം നിരാഹാര സമരത്തിലാണ്.

Related Articles

- Advertisement -spot_img

Latest Articles