20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

കോഴിക്കോട് കൊട്ടിക്കലാശത്തിനിടെ സംഘർഷം; സി.പി.എം. പ്രവർത്തകൻ കത്തി വീശി

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിൽ ചൊവ്വാഴ്ച നടന്ന കൊട്ടിക്കലാശത്തിനിടെ സംഘർഷാവസ്ഥ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന റാലിയിലേക്ക് സി.പി.എം. പ്രവർത്തകൻ കത്തിയുമായി എത്തിയതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്.

ഓമശ്ശേരി സ്വദേശിയായ പ്രവർത്തകനാണ് കത്തിയുമായി റാലിയിൽ പങ്കെടുത്തത്. കൊട്ടിക്കലാശത്തിനിടെ ഇയാൾ ഒരു കോൺഗ്രസ് പ്രവർത്തകനു നേരെ ഓടിയടുക്കുകയും കത്തി വീശുകയും ചെയ്തു. മറ്റ് സി.പി.എം. പ്രവർത്തകർ ഇടപെട്ട് ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തെ തുടർന്ന് സ്ഥലത്ത് നേരിയ സംഘർഷം ഉടലെടുത്തു.

കൊട്ടിക്കലാശത്തിന്റെ അവസാന നിമിഷങ്ങളിൽ പോലും രാഷ്ട്രീയ പ്രവർത്തകർ തമ്മിൽ ആയുധങ്ങളുമായി രംഗത്തിറങ്ങിയത് ഈ പ്രദേശത്തെ തെരഞ്ഞെടുപ്പ് അക്രമങ്ങളുടെ സാധ്യതയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടു

 

Related Articles

- Advertisement -spot_img

Latest Articles