20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

മലപ്പുറം താനൂർ സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി. താനൂർ പുൽപ്പറമ്പ് സ്വദേശിയായ ചോലക്കം തടത്തിൽ മുഹമ്മദ് അലി (50)യാണ് റിയാദിൽ മരണപ്പെട്ടത്. റിയാദിലെ നസീംഏരിയയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. അൽ ജസീറ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.

ചോലക്കം തടത്തിൽ മൂസ-ആയിശുമ്മു ദമ്പതികളുടെ മകനാണ്. ഹാജറ, റംല എന്നിവരാണ് ഭാര്യമാർ. ശിബിൽ റഹ്‌മാൻ, സഹീറ, നസീറ, ജസീറ എന്നിവർ മക്കളാണ്. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Related Articles

- Advertisement -spot_img

Latest Articles