26.2 C
Saudi Arabia
Tuesday, March 24, 2026
spot_img

വിവാഹ വാർഷികാഘോഷത്തിനെത്തിയ യുവതി ബസ് കയറി മരിച്ചു; ഭർത്താവിന് ഗുരുതര പരിക്ക്

ആലപ്പുഴ: ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ നാട്ടിലെത്തിയ യുവതി കെ.എസ്.ആർ.ടി.സി. ബസ് കയറി ദാരുണമായി മരിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ എടത്വാ കുന്തിരിക്കൽ കണിച്ചേരിൽചിറ സ്വദേശിനി മെറീന (24) ആണ് മരിച്ചത്. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ രാത്രി 8:30 ഓടെയാണ് അപകടമുണ്ടായത്.

മെറീനയും ഭർത്താവ് ഷാനോ കെ. ശാന്തനും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം കെ.എസ്.ആർ.ടി.സി. ബസുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. എറണാകുളത്ത് ജോലി ചെയ്തിരുന്ന മെറീന വിവാഹ വാർഷികത്തിനായി നാട്ടിലെത്തിയതായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഭർത്താവ് ഷാനോയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

- Advertisement -spot_img

Latest Articles