റിയാദ്: സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴയും കാറ്റും തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) മുന്നറിയിപ്പ് നൽകി. മക്ക, മദീന, ഖസ്സീം, റിയാദ്, കിഴക്കൻ പ്രവിശ്യ, നോർത്തേൺ ബോർഡേഴ്സ് എന്നീ പ്രധാന മേഖലകളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ട്. ഈ മഴ മിന്നൽ പ്രളയത്തിനും ആലിപ്പഴ വീഴ്ചയ്ക്കും ശക്തമായ കാറ്റിനും കാരണമായേക്കാം.
ഹായിൽ, തബൂക്ക്, അൽ ജൗഫ്, തെക്ക്-പടിഞ്ഞാറൻ മലയോര മേഖലകൾ എന്നിവിടങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ചെങ്കടലിലും അറേബ്യൻ ഗൾഫിലും കാറ്റ് ശക്തമാകാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ, പൊതുജനങ്ങളും യാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് എൻ.സി.എം. നിർദേശം നൽകി.



