ജുബൈൽ: ‘ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുക’ എന്ന ശീർഷകത്തിൽ ജുബൈൽ മലയാളി സമാജം മൈൻഡ്‌സെറ്റ് മേക്ഓവർ സെമിനാർ സംഘടിപ്പിച്ചു. കിംസ് ആശുപത്രിയിലെ പ്രശസ്‌ത സൈക്കോളജിസ്റ് ജോയ്‌സി ജോൺസൺ പരിപാടി നയിച്ചു. കുടുംബങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു. സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും സന്നിഹിതരായിരുന്നു. ജുബൈൽ മലയാളി സമാജം വനിതാ ഘടകം രക്ഷാധികാരി സാറാ ബായി സൈഫുദ്ധീൻ പരിപാടി ഉദ്ഘാടനം ചെയ്‌തു.
മനുഷ്യൻ ഇന്ന് നേരിടുന്ന വിവിധ തരം മാനസിക സമ്മർദ്ദങ്ങളെയും അതിന്റെ കാരണങ്ങളും പ്രതിവിധികളും ചർച്ച ചെയ്‌തു. മാനസിക സമ്മർദ്ദം നേരിടുന്നവർക്കും ആരോടും തുറന്നു സംസാരിക്കാൻ കഴിയാത്തവർക്കും ശരിയായ ബോധവത്കരണവും മാനസിക പിന്തുണയും ആവശ്യമാണ്. വർധിച്ചു വരുന്ന ആത്മഹത്യകൾ ഉൾപ്പെടെ ലിംഗ-പ്രായ ഭേദമില്ലാതെ ജുബൈൽ സമൂഹം നേരിടുന്ന വിവിധ മാനസിക പ്രശ്നങ്ങളെ കുറിച്ച് പരിപാടിയിൽ പങ്കെടുത്തവർ ഉത്കണ്ഠ അറിയിച്ചു.

എൻ.സനിൽകുമാർ, ജയൻ തച്ചമ്പാറ, ഷംസുദ്ധീൻ പള്ളിയാളി, പി.കെ.നൗഷാദ്, അഡ്വ ജോസഫ് മാമ്മൂടൻ, ശിഹാബ് മങ്ങാടൻ, നസീർ തുണ്ടിൽ, ഷഫീക് താനൂർ എന്നിവർ ആശംസകൾ അറിയിച്ചു. ജുബൈൽ മലയാളി സമാജം പുറത്തിറക്കുന്ന ടേബിൾ കലണ്ടർ ഗൾഫ് ഏഷ്യ മാർക്കറ്റിംഗ് മാനേജർ നോബിയും വാൾ കലണ്ട കിംസ് ഹോസ്പിറ്റൽ ഡയറക്ടർ സാദിക്ക് അലി, മാർക്കറ്റിംഗ് മാനേജർ സജീർ എന്നിവർ ചേർന്നും പ്രകാശനം ചെയ്‌തു ക്ലാസ്സ് നയിച്ച മിസ്സ് ജോയ്‌സി ജോൺസന് വനിതാ വിംഗ് പ്രസിഡന്റ് ആഷാ ബൈജു സെക്രട്ടറി നീതു രാജേഷ് എന്നിവർ ചേർന്നു മെമെന്റോ നൽകി ആദരിച്ചു.
ജുബൈൽ മലയാളി സമാജം പ്രസിഡന്റ് തോമസ് മാമ്മൂടൻ അധ്യക്ഷത വഹിച്ചു. മുബാറക് ഷാജഹാൻ, നീതു രാജേഷ് എന്നിവർ അവതാരകരായിരുന്നു. ജുബൈൽ മലയാളി സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതവും ട്രെഷറർ സന്തോഷ് കുമാർ ചക്കിങ്ങൽ നന്ദിയും പറഞ്ഞു. രക്ഷധികാരികൾ മൂസ അറക്കൽ, ഷാജഹാൻ, വൈസ് പ്രസിഡന്റ് എബി ജോൺ ചെറുവക്കൽ, ഗിരീഷ്, കുമാർ , ഹാരിസ്, ഗിരീഷ്, സുമോദ്, രാജേഷ്, സിനി സന്തോഷ്, ശാലിനി ദീപേഷ്, ബിനു ശരത്, ശരണ്യ ശരത്, ജിജി ലീനസ് എന്നിവർ നേതൃത്വം നൽകി.



