20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം ഇനി ബാങ്ക് വഴി മാത്രം; ജനുവരി ഒന്ന് മുതൽ നിയമം കർശനം

റിയാദ്: സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളുടെ ശമ്പളം നൽകുന്നതിന് ജനുവരി ഒന്ന് മുതൽ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നു. എല്ലാ ഗാർഹിക തൊഴിലാളികളുടെയും ശമ്പളം ഔദ്യോഗിക ബാങ്കിംഗ് ചാനലുകൾ വഴി മാത്രമേ നൽകാവൂ എന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം ഉത്തരവിട്ടു. തൊഴിലാളികളുടെ ശമ്പള സുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിനുമാണ് ഈ തീരുമാനം. ‘മുസാനിദ്’ പ്ലാറ്റ്‌ഫോം വഴിയുള്ള ഡിജിറ്റൽ വാലറ്റുകളോ അംഗീകൃത ബാങ്കുകളോ വഴി മാത്രമേ ഇനി മുതൽ വേതനം കൈമാറാൻ അനുവാദമുണ്ടാകൂ.

തൊഴിലാളികൾക്ക് അവരുടെ ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം, കരാർ അവസാനിക്കുമ്പോഴോ മറ്റോ ഉണ്ടാകാനിടയുള്ള സാമ്പത്തിക തർക്കങ്ങൾ ഒഴിവാക്കാനും ഈ സംവിധാനം സഹായിക്കും. നേരത്തെ വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഈ നിയമം 2026 ജനുവരി ഒന്നോടെ പൂർണ്ണമായും നിർബന്ധമാകും. ഡിജിറ്റൽ സംവിധാനം വഴി ലഭിക്കുന്ന ശമ്പളം തൊഴിലാളികൾക്ക് എടിഎം കാർഡുകൾ ഉപയോഗിച്ച് പിൻവലിക്കാനോ തങ്ങളുടെ നാട്ടിലേക്ക് നേരിട്ട് അയക്കാനോ സാധിക്കും. നിയമം ലംഘിച്ച് നേരിട്ട് പണമായി ശമ്പളം നൽകുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

Related Articles

- Advertisement -spot_img

Latest Articles