മഹായിൽ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) സൗദി വെസ്റ്റ് ചാപ്റ്റർ ക്യാബിനറ്റും മഹായിൽ റീജിയൻ ക്യാബിനറ്റും സംയുക്തമായി റൗണ്ട് ടേബ്ൾ മീറ്റിംഗ് സംഘടിപ്പിച്ചു. മഹായിലിൽ നടന്ന സംയുക്ത സംഗമം ഘടകങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഊഷ്മളമാക്കുന്നതായിരുന്നു. ഘടകങ്ങളുടെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിൽ ലക്ഷ്യം കാണുന്നതിന് വേണ്ടിയാണ് റൗണ്ട് ടേബ്ൾ സംയുക്ത ക്യാബിനറ്റ് മീറ്റ് സംഘടിപ്പിച്ചത്.
ഐസിഎഫ് സൗദി വെസ്റ്റ് ചാപ്റ്റർ സംഘടിപ്പിച്ച പരിപാടിയിൽ ഐസിഎഫ് നാഷണൽ ഓർഗനൈസേഷൻ സെക്രട്ടറി ബഷീർ മാസ്റ്റർ പറവൂർ, നാഷണൽ എക്കണോമിക്സ് സെക്രട്ടറി അബ്ദുൽ സലാം കുറ്റ്യാടി എന്നിവർ റീജിയൻ നേതാക്കളുമായി സംവദിച്ചു.. പരിപാടിയിൽ ഐസിഎഫ് സൗദി വെസ്റ്റ് ചാപ്റ്റർ നേതാക്കളായ എൻ.പി.എം ശാഫി ബാഖവി മീനടത്തൂർ, അബൂ മിസ്ബാഹ് ഐക്കരപ്പടി, മൊയ്തീൻ മാവൂർ, മുഹമ്മദ് അലി മാസ്റ്റർ, അബ്ദുൽ നാസർ അൻവരി, അബ്ദുൽ സത്താർ പതിമംഗലം എന്നിവർ സംബന്ധിച്ചു.
ഹൃദ്യമായ സംഗമം പ്രവർത്തകർക്ക് ഊർജ്ജം നൽകുന്നതായിരുന്നു. ജീവ കാരുണ്യ സേവന മേഖലയിൽ സജീവമായി പ്രവാസികളുടെ അഭയമായി പ്രസ്ഥാനം മാറേണ്ടതുണ്ട്. കൂടുതൽ ജനങ്ങൾക്ക് ഐസിഎഫിന്റെ കരുതലും കാരുണ്യവും എത്തേണ്ടതുണ്ടെന്ന് ഐസിഎഫ് മഹായിൽ റീജിയൻ നേതാക്കൾ അഭിപ്രായപ്പെട്ടു.
ചാപ്റ്റർ ജനറൽ സെക്രട്ടറി ഷാഫി ബാഖവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സംഗമത്തിന് ചാപ്റ്റർ എച്ച് ആർ ഡി ഡപ്യൂട്ടി പ്രസിഡൻ്റ് അബ്ദുൽ നാസർ അൻവരി സ്വാഗതവും റീജിയൻ ജനറൽ സെക്രട്ടറി ശുക്കൂർ പട്ടാമ്പി നന്ദിയും പറഞ്ഞു.



