21.7 C
Saudi Arabia
Saturday, March 28, 2026
spot_img

ലിബിയൻ സൈനിക മേധാവി വിമാനാപകടത്തിൽ കൊല്ലപ്പെട്ടു; രാജ്യം കനത്ത ദുഃഖത്തിൽ

അങ്കാറ: ലിബിയൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി അഹമ്മദ് അൽ ഹദ്ദാദ് തുർക്കിയിലുണ്ടായ വിമാനാപകടത്തിൽ അന്തരിച്ചു. ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി തുർക്കിയിലെ അങ്കാറയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം തകർന്നു വീണത്. ജനറൽ അൽ ഹദ്ദാദിനെ കൂടാതെ വിമാനത്തിലുണ്ടായിരുന്ന മറ്റ് നാല് സഹയാത്രികരും അപകടത്തിൽ മരണപ്പെട്ടു.

അങ്കാറയിലെ എസൻബോഗ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം ഹൈമാന മേഖലയിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. ലിബിയൻ പ്രധാനമന്ത്രി അബ്ദുൽ ഹമീദ് ദബെയ്ബ സൈനിക മേധാവിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും രാജ്യത്തിന് വലിയൊരു നഷ്ടമാണ് സംഭവിച്ചതെന്ന് അനുശോചിക്കുകയും ചെയ്തു.

തുർക്കിയും ലിബിയയും തമ്മിലുള്ള സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നിർണ്ണായക ചർച്ചകൾക്കായാണ് അദ്ദേഹം അങ്കാറയിലെത്തിയത്. ഉന്നതതല പ്രതിരോധ യോഗങ്ങളിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴായിരുന്നു ദാരുണമായ ഈ ദുരന്തം. അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്താൻ തുർക്കി അധികൃതർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജനറൽ അൽ ഹദ്ദാദിന്റെ അപ്രതീക്ഷിത വിയോഗം ലിബിയൻ പ്രതിരോധ മേഖലയ്ക്കും വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles