20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

മലപ്പുറം പരാമർശത്തിൽ ക്ഷുഭിതനായി വെള്ളാപ്പള്ളി; മാധ്യമപ്രവർത്തകരെ തടഞ്ഞു, മൈക്ക് തട്ടിമാറ്റി

ആലപ്പുഴ: മലപ്പുറം ജില്ലയെക്കുറിച്ച് താൻ നടത്തിയ വിവാദ പരാമർശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ക്ഷുഭിതനായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വാർത്താസമ്മേളനത്തിനിടെ ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തകർക്ക് നേരെ അദ്ദേഹം പൊട്ടിത്തെറിക്കുകയും മൈക്കുകൾ തട്ടിമാറ്റുകയും ചെയ്തു. മലപ്പുറത്തെക്കുറിച്ചുള്ള പ്രസ്താവനയുമായി ബന്ധപ്പെട്ട തുടർച്ചയായ ചോദ്യങ്ങളാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. മാധ്യമങ്ങൾ താൻ പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം ആവർത്തിച്ചു.

ചോദ്യങ്ങളിൽ പ്രകോപിതനായ അദ്ദേഹം, തനിക്ക് ഇഷ്ടമുള്ളത് പറയുമെന്നും അത് ചോദ്യം ചെയ്യാൻ ആർക്കും അധികാരമില്ലെന്നും തുറന്നടിച്ചു. പ്രതികരണം തേടിയെത്തിയ ദൃശ്യമാധ്യമ പ്രവർത്തകരുടെ മൈക്കുകൾ തട്ടിമാറ്റിയ വെള്ളാപ്പള്ളി, മാധ്യമങ്ങൾ പരിധി ലംഘിക്കുകയാണെന്ന് ആരോപിച്ചു. തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നുവെന്നും എന്നാൽ മാധ്യമങ്ങൾ അത് വർഗീയ വൽക്കരിക്കുകയാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം. വെള്ളാപ്പള്ളിയുടെ ഈ പെരുമാറ്റത്തിനെതിരെ മാധ്യമ പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. മലപ്പുറത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മുൻപരാമർശങ്ങൾ ഇതിനോടകം തന്നെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

 

 

 

Related Articles

- Advertisement -spot_img

Latest Articles