15.5 C
Saudi Arabia
Wednesday, February 4, 2026
spot_img

കസാഖിസ്ഥാനിൽ വാഹനാപകടം; ഇന്ത്യൻ മെഡിക്കൽ വിദ്യാർഥിനി മരിച്ചു, രണ്ട് പേർക്ക് പരിക്ക്

അസ്താന: കസാഖിസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ടു. സെമി മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാലാം വർഷ എംബിബിഎസ് വിദ്യാർഥിനിയായ മിലി മോഹൻ (25) ആണ് മരിച്ചത്. കിഴക്കൻ കസാഖിസ്ഥാനിലെ അൽതായ് മലനിരകളിലേക്ക് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന 11 അംഗ വിദ്യാർഥി സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മറ്റ് രണ്ട് വിദ്യാർഥിനികളായ ആഷിക ഷീജമിനി സന്തോഷ്, ജസീന ബി എന്നിവർക്ക് പരിക്കേറ്റു. ഇവരെ ഉസ്‌കെമെനിലെ സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അപകടത്തെത്തുടർന്ന് കസാഖ്സ്ഥാനിലെ ഇന്ത്യൻ എംബസി മരിച്ച വിദ്യാർഥിനിയുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തി. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കായി എംബസി അധികൃതർ സർവ്വകലാശാലയുമായും വിദേശകാര്യ മന്ത്രാലയവുമായും നോർക്കയുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. കസാഖിസ്ഥാനിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന രണ്ടാമത്തെ വലിയ വാഹനാപകടമാണിത്. ജനുവരി 6-ന് അൽമാട്ടിക്ക് സമീപമുണ്ടായ മറ്റൊരു അപകടത്തിൽ മൂന്ന് ഇന്ത്യൻ വിദ്യാർഥികൾ കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം അപകടങ്ങൾ വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കിടയിലും അവരുടെ കുടുംബങ്ങൾക്കിടയിലും വലിയ ആശങ്ക പടർത്തിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles