27.9 C
Saudi Arabia
Friday, February 27, 2026
spot_img

പയ്യോളിയിൽ 12-കാരിയെ പീഡിപ്പിക്കാൻ അമ്മ കൂട്ടുനിന്നു; അമ്മയും സുഹൃത്തും പോക്‌സോ കേസിൽ അറസ്റ്റിൽ

കോഴിക്കോട് : പന്ത്രണ്ട് വയസ്സുകാരിയായ സ്വന്തം മകളെ പീഡിപ്പിക്കാൻ ഒത്താശ ചെയ്ത അമ്മയും അമ്മയുടെ ആൺസുഹൃത്തും പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. അമ്മയുടെ സഹായത്തോടെ സുഹൃത്ത് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചു വരികയായിരുന്നുവെന്നും ഇതിനെല്ലാം അമ്മയുടെ മൗനാനുവാദവും സഹായവും ഉണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തി. വിവരം പുറത്തുപറഞ്ഞാൽ കുട്ടിയെ അപായപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായും പറയപ്പെടുന്നു.

കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ടതിനെത്തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിംഗിലൂടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പയ്യോളി പോലീസ് കേസെടുക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടിയെ നിലവിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. മാതൃത്വത്തിന് കളങ്കമുണ്ടാക്കുന്ന ഈ സംഭവത്തിൽ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് കനത്ത പ്രതിഷേധമാണ് ഉയരുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles