21.5 C
Saudi Arabia
Wednesday, February 25, 2026
spot_img

മെഡിക്കൽ സീറ്റ് പ്രവേശനത്തിനായി കാൽ മുറിച്ചുമാറ്റി യുവാവിന്റെ ക്രൂരമായ സാഹസം

ലഖ്‌നൗ: മെഡിക്കൽ പ്രവേശനത്തിനുള്ള ഭിന്നശേഷി സംവരണം കരസ്ഥമാക്കുന്നതിനായി സ്വന്തം കാൽ മുറിച്ചുമാറ്റി ഉത്തർപ്രദേശിൽ നിന്നുള്ള യുവാവിന്റെ അവിശ്വസനീയമായ ക്രൂരത. നീറ്റ് പരീക്ഷയിൽ രണ്ടുതവണ പരാജയപ്പെട്ടതിനെത്തുടർന്ന്, മൂന്നാം ശ്രമത്തിൽ എങ്ങനെയെങ്കിലും സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശനം ഉറപ്പാക്കാനാണ് 20 വയസ്സുകാരനായ സൂരജ് ഭാസ്കർ ഈ കടുംകൈ ചെയ്തത്. അജ്ഞാതർ തന്നെ ആക്രമിച്ചതാണെന്നും ആ ആക്രമണത്തിൽ കാൽ നഷ്ടപ്പെട്ടതാണെന്നും വരുത്തിത്തീർത്ത് സംവരണത്തിന് അർഹത നേടാനായിരുന്നു ഇയാളുടെ നീക്കം.

സംഭവത്തിൽ സംശയം തോന്നിയ പോലീസിന്റെ വിശദമായ അന്വേഷണത്തിലാണ് യുവാവിന്റെ കള്ളക്കഥ പൊളിഞ്ഞത്. അന്വേഷണത്തിനിടെ സൂരജിന്റെ മൊഴികളിലെ വൈരുദ്ധ്യങ്ങളും ഇയാളുടെ ഡയറിയിൽ നിന്ന് ലഭിച്ച കുറിപ്പുകളും പോലീസിനെ സത്യത്തിലേക്ക് നയിച്ചു. “2026-ൽ ഞാൻ ഒരു എം.ബി.ബി.എസ് ഡോക്ടറാകും” എന്ന് ഇയാൾ ഡയറിയിൽ ആവർത്തിച്ച് എഴുതിയിരുന്നു. ഭിന്നശേഷി ക്വാട്ടയിൽ സീറ്റ് ലഭിക്കാൻ 40 ശതമാനത്തിലധികം വൈകല്യം വേണമെന്ന ചട്ടം നിലനിൽക്കെ, സ്വയം വികലാംഗനാകാൻ യുവാവ് തീരുമാനിക്കുകയായിരുന്നു. പോലീസ് ഇയാൾക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽ പ്രവേശനത്തിനായുള്ള കടുത്ത മത്സരബുദ്ധി വിദ്യാർത്ഥികളെ എത്രത്തോളം അപകടകരമായ ചിന്തകളിലേക്ക് എത്തിക്കുന്നു എന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമാണ് ഈ സംഭവം.

 

Related Articles

- Advertisement -spot_img

Latest Articles