23.8 C
Saudi Arabia
Tuesday, February 24, 2026
spot_img

ആരും സ്വയം കുപ്പായം തുന്നേണ്ട; സ്ഥാനാർഥികളെ പാർട്ടി നിശ്ചയിക്കുമെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആരും സ്വയം സ്ഥാനാർഥി പ്രഖ്യാപനം നടത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥാനാർഥികളെ പാർട്ടി കൃത്യസമയത്ത് നിശ്ചയിച്ച് അറിയിക്കുമെന്നും അതുവരെ ആരും സ്വയം കുപ്പായം അണിയാൻ നിൽക്കരുതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സിറ്റിംഗ് എം.എൽ.എമാർ ഇപ്പോൾ മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയുമാണ് വേണ്ടത്. സ്ഥാനാർഥി നിർണ്ണയത്തിൽ മാറ്റങ്ങളുണ്ടാകാം എന്ന സൂചന നൽകിയ മുഖ്യമന്ത്രി, പാർട്ടി ചർച്ച ചെയ്ത് തീരുമാനമെടുക്കുമ്പോൾ ചിലർ മാറിനിൽക്കേണ്ടി വരുമെന്നും ഓർമ്മിപ്പിച്ചു.

എൽ.ഡി.എഫിന് തുടർച്ചയായ മൂന്നാം ഭരണം ഉറപ്പാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സർക്കാരിന്റെ ഭരണനേട്ടങ്ങൾ ഓരോ വീടുകളിലും എത്തിക്കണമെന്നും ഭവന സന്ദർശനത്തിലൂടെ ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകണമെന്നും അദ്ദേഹം പ്രവർത്തകർക്ക് നിർദ്ദേശം നൽകി. പത്തനംതിട്ടയിലെ ചില മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ സംബന്ധിച്ച് ജില്ലാ നേതൃത്വത്തിൽ നിന്ന് സൂചനകൾ വന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ കർശനമായ താക്കീത്. പാർട്ടിക്കെതിരെയുള്ള ആക്ഷേപങ്ങളെ പ്രതിരോധിക്കാനും ജനകീയ അടിത്തറ വിപുലീകരിക്കാനും ഈ സമയം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

Related Articles

- Advertisement -spot_img

Latest Articles