30.3 C
Saudi Arabia
Monday, March 30, 2026
spot_img

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് (ജനുവരി 28) തുടക്കമാകും. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യുന്നതോടെയാണ് സമ്മേളന നടപടികൾ ആരംഭിക്കുന്നത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം മാത്രമായിരിക്കും ഇന്നത്തെ പ്രധാന നടപടി. സമ്മേളനത്തിന് മുന്നോടിയായി ഭരണപക്ഷമായ എൻ.ഡി.എയും പ്രതിപക്ഷമായ ‘ഇന്ത്യ’ സഖ്യവും തങ്ങളുടെ തന്ത്രങ്ങൾ മെനയുന്നതിനായി പ്രത്യേകം യോഗങ്ങൾ ചേരുന്നുണ്ട്.

രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണത്തെ ബജറ്റ് സമ്മേളനം നടക്കുക. ആദ്യ ഘട്ടം ഫെബ്രുവരി 13 വരെ നീണ്ടുനിൽക്കും. തുടർന്ന് അവധിക്ക് ശേഷം മാർച്ച് 9-ന് ആരംഭിക്കുന്ന രണ്ടാം ഘട്ടം ഏപ്രിൽ രണ്ടിനാണ് അവസാനിക്കുക. ജനുവരി 29-ന് സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കും. ഫെബ്രുവരി ഒന്നിന് (ഞായറാഴ്ച) കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടുന്നതിനും വികസന പദ്ധതികൾക്കുമായി ബജറ്റിൽ പ്രാധാന്യം നൽകുമെന്നാണ് കരുതപ്പെടുന്നത്. സമ്മേളനം സുഗമമായി നടത്തുന്നതിന് എല്ലാ പാർട്ടികളുടെയും സഹകരണം സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles