15 C
Saudi Arabia
Wednesday, February 4, 2026
spot_img

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ മരിച്ചു; ബാരാമതിയിൽ ലാൻഡിംഗിനിടെ അപകടം

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തെ നടുക്കി ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ (66) വിമാനാപകടത്തിൽ അന്തരിച്ചു. ബുധനാഴ്ച രാവിലെ പൂനെ ജില്ലയിലെ ബാരാമതി വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം തകർന്നു വീഴുകയായിരുന്നു. മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് വരികയായിരുന്ന വിമാനമാണ് റൺവേയിൽ ഇറങ്ങുന്നതിനിടെ നിയന്ത്രണം തെറ്റി തകർന്നത്. അപകടത്തിൽ അജിത് പവാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന ആറ് പേരും മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ.

ബാരാമതിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ലാൻഡിംഗിനിടെ വിമാനം റൺവേയ്ക്ക് പുറത്തേക്ക് തെന്നിമാറി തീപിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പൈലറ്റുമാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരാണ് വിമാനത്തിലുണ്ടായിരുന്നത്. ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അനുശോചിച്ചു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles