23.5 C
Saudi Arabia
Tuesday, March 31, 2026
spot_img

ഫുട്ബോൾ പരിശീലനത്തിന് വിടാത്തതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

പാലക്കാട്: ഫുട്ബോൾ പരിശീലനത്തിന് പോകാൻ  അനുവദിക്കാത്തതിനെ ത്തുടർന്നുള്ള സങ്കടത്തിൽ ഏഴാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ചു. എലപ്പുള്ളി പോക്കാന്തോട് സ്വദേശികളായ ശിവപ്രസാദിന്റെയും സജിതയുടെയും മകൻ വിശ്വജിത്ത് (13) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്.

രാവിലെ കുളിക്കാനായി കയറിയ വിശ്വജിത്ത് ഏറെ നേരമായിട്ടും പുറത്തിറങ്ങാതിരുന്നതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംശയം തോന്നി കുളിമുറിയുടെ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ തോർത്തിൽ തൂങ്ങിയ നിലയിലായിരുന്നു ബാലൻ. ഉടൻ തന്നെ നടപടികൾ സ്വീകരിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കസബ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles