21.2 C
Saudi Arabia
Tuesday, February 10, 2026
spot_img

കോഴിക്കോട് സ്വദേശി കുവൈത്തിൽ കുഴഞ്ഞുവീണ് മരിച്ചു

കുവൈത്ത് സിറ്റി: കോഴിക്കോട് ഫറോക്ക് കോളേജ് പരുത്തിപ്പാറ സ്വദേശിയായ മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു. പരുത്തിപ്പാറ സ്വദേശി അനീഷ് കുമാർ (43) ആണ് താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുവൈത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു .

പരേതനായ ദാസന്റെയും കാർത്തിയാനിയുടെയും മകനാണ്. സജിതയാണ് ഭാര്യ. മക്കൾ: ശ്രീ പൗർണ്ണമി, വിഷ്ണു ദാസ്. സഹോദരങ്ങൾ: പ്രജീഷ് കുമാർ (ഖത്തർ), നിഷ ഷാജി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിച്ചുവരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles