17.4 C
Saudi Arabia
Saturday, March 28, 2026
spot_img

കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം: സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. വെമ്പായം കൊപ്പം അന്താരാഷ്ട്ര നീന്തൽക്കുളത്തിന് സമീപം ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. സ്‌കൂട്ടറിന് സൈഡ് നൽകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ ഒരു സ്‌കൂട്ടർ യാത്രക്കാരനാണ് മരിച്ചത്. ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് സ്ഥലത്ത് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.

 

Related Articles

- Advertisement -spot_img

Latest Articles