ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിലെ കൊണ്ടോട്ടിക്കാരുടെ സാമൂഹ്യ, സാംസ്കാരിക,കലാ,ജീവകാരുണ്യ കൂട്ടായ്മയായ കൊണ്ടോട്ടി സെൻ്റർ “രണ്ട് പതിറ്റാണ്ടിൻ്റെ നിറവിൽ കൊണ്ടോട്ടി സെൻ്റർ ജിദ്ദ” എന്ന ക്യാപ്ഷനിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചു. കുട്ടികളുടെയും, കുടുംബിനികളുടേയും കലാ, കായിക പരിപാടികളും ഷൂട്ട് ഔട്ട്, കസേര കളി, മൈൻ്റ് സെറ്റിങ്ങ് എന്നി മത്സരങ്ങളും നടന്നു. ജിദ്ദയിലെ പ്രശസ്‌ത ഗായകരായ നൂഹ് ബീമാപള്ളി, അഷ്‌റഫ് വലിയോറ, മുംതാസ് അബ്ദുറഹ്‌മാൻ, ശിഫാന ഷാജി എന്നിവർ ഗാനമേളക്ക് നേതൃത്വം നൽകി.
ഹിബ ശരീഫ്, ഷിനാസ് ഫാത്തിമ എന്നിവരുടെ ഡാൻസും, ഇസ്സ ഐറിൻ നടത്തിയ കരാട്ടെ പ്രദർശനവും ഉണ്ടായിരുന്നു. 2024-25 വർഷത്തെ ഇന്ത്യൻ ഇൻ്റർനാഷണൽ സ്‌കൂളിലെ പ്ലസ്ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ എക്സിക്യുട്ടീവ് അംഗം കബീർ കൊണ്ടോട്ടിയുടെ മകൾ കദീജ സഫ്രീന വട്ടപറമ്പിന് കൊണ്ടോട്ടി സെൻ്ററിൻ്റെ ഉപഹാരം മൊയ്തീൻ കോയ കടവണ്ടി നൽകി.2026-28 വർഷത്തെ പുതിയ മെമ്പർഷിപ്പ് ഹസ്സൻ കൊണ്ടോട്ടിക്ക് നൽകി ഉൽഘാടനകർമ്മം നിർച്ചഹിച്ചു.

കൊണ്ടോട്ടി സെൻ്റർ പ്രസിഡൻ്റെ് മൊയ്തീൻ കോയ കടവണ്ടിയുടെ അധ്യക്ഷതയിൽ സലീം മധുവായി വാർഷിക പരിപാടികൾ ഉൽഘാടനം ചെയ്തു. കബീർ കൊണ്ടോട്ടി, എ.ടി ബാവ തങ്ങൾ, ഹസ്സൻ കൊണ്ടോട്ടി, ശരീഫ് നീറാട്, സലീം നാണി, ബഷീർ കൊമ്മേരി, നവാസ് ബീമാപ്പള്ളി, സിദ്ദീഖ് ഒളവട്ടൂർ, റഫീഖ് ചെമ്പൻ, ജംഷി ബാവ കാരി, അഷ്‌റഫ് അഞ്ചലാൻ എന്നിവർ ആശംസകൾ നേർന്നു.
റഹ്‌മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും,റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു. കബീർ നീറാട്, ഇർഷാദ് കളത്തിങ്ങൽ, ജംഷി കടവണ്ടി, ശാലു വാഴയൂർ, ഹിദായത്ത്, റഫീഖ് മധുവായി, മായിൻ കുമ്മാളി, എടി നസ്‌റു, പി.സി. അബുബക്കർ, നംഷീർ കൊണ്ടോട്ടി, ഇസ്‌മായിൽ നെടിയിരുപ്പ്, ലത്തീഫ് മക്ക, എ.ടി. നാണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



