20.2 C
Saudi Arabia
Monday, February 9, 2026
spot_img

ജി.സി.സി രാജ്യങ്ങങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതി 2030-ൽ യാഥാർഥ്യമാകും

ദമ്മാം: ഗൾഫ് രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ജി.സി.സി റെയിൽവേ പദ്ധതി 2030-ൽ ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി പറഞ്ഞു. സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ നടന്ന ഗതാഗത-റോഡ് ഫോറത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ജി.സി.സി രാജ്യങ്ങൾ വലിയ മുൻഗണനയാണ് നൽകുന്നതെന്നും, ഇത് സാമ്പത്തികവും സാമൂഹികവുമായ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആറോളം ഗൾഫ് രാഷ്ട്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റെയിൽ ശൃംഖല യാഥാർഥ്യമാകുന്നതോടെ ഗൾഫ് തലസ്ഥാനങ്ങൾക്കിടയിലുള്ള യാത്ര സുഗമമാകും.

പദ്ധതിയുടെ നിർമ്മാണത്തിൽ വിവിധ ജി.സി.സി രാജ്യങ്ങൾ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അൽ ബുദൈവി ചൂണ്ടിക്കാട്ടി. 2030-ഓടെ റെയിൽ ശൃംഖലകൾ തമ്മിൽ പൂർണ്ണമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. വിമാനയാത്രയ്ക്കും റോഡ് ഗതാഗതത്തിനും പുറമെ റെയിൽവേ കൂടി വരുന്നതോടെ ഗതാഗത രംഗത്ത് കൂടുതൽ തിരഞ്ഞെടുപ്പുകൾ ലഭ്യമാകും. ഈ സംയോജിത ഗതാഗത സംവിധാനം ഗൾഫ് ഐക്യത്തിന്റെയും രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെയും പ്രതീകമാണെന്നും, ഇത് മേഖലയിലെ ദീർഘകാല വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles