19 C
Saudi Arabia
Saturday, March 28, 2026
spot_img

റിയാദ് അലിഫ് ഇന്റർനാഷണൽ സ്‌കൂളിൽ അധ്യാപക നിയമനം: ഫെബ്രുവരി 28 വരെ അപേക്ഷിക്കാം

റിയാദ്: റിയാദിലെ പ്രമുഖ സിബിഎസ്ഇ വിദ്യാഭ്യാസ സ്ഥാപനമായ അലിഫ് ഇന്റർനാഷണൽ സ്‌കൂളിൽ വിവിധ തസ്തികകളിലേക്ക് അധ്യാപകരെ തേടുന്നു. കിന്റർഗാർഡൻ, പ്ലേ സ്‌കൂൾ എന്നിവയ്ക്ക് പുറമെ കായിക അധ്യാപകരുടെയും ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിഭാഗങ്ങളിലുമാണ് ഒഴിവുകളുള്ളത്. പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളിലും പ്രാവീണ്യമുള്ള അധ്യാപകരെയാണ് വിദ്യാലയം ലക്ഷ്യമിടുന്നത്. ഇംഗ്ലീഷിൽ നൈപുണ്യമുള്ളവർക്കും പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

റിയാദിൽ താമസിക്കുന്നവരും റെസിഡന്റ് പെർമിറ്റ് (ഇഖാമ) കൈവശമുള്ളവരു മായിരിക്കണം അപേക്ഷകർ. താൽപ്പര്യമുള്ളവർ തങ്ങളുടെ അപേക്ഷകൾ jobs@alifschool.com എന്ന ഇമെയിൽ വിലാസത്തിലേക്കോ അല്ലെങ്കിൽ 0532512620 എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ അയക്കേണ്ടതാണ്. ഫെബ്രുവരി 28 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

 

Related Articles

- Advertisement -spot_img

Latest Articles