27.5 C
Saudi Arabia
Wednesday, February 11, 2026
spot_img

ബെംഗളൂരുവിൽ സ്‌കൂൾ ബസിടിച്ച് രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിലെ തനിസാന്ദ്ര മെയിൻ റോഡിൽ സ്‌കൂൾ ബസ് ബൈക്കിലിടിച്ച് രണ്ട് പിഞ്ചുകുട്ടികൾ മരിച്ചു. സി.എ.ആർ (City Armed Reserve) വിഭാഗത്തിലെ പോലീസ് കോൺസ്റ്റബിളായ നാഗനഗൗഡയുടെ മകൾ വർഷ (2), സഹോദരന്റെ മകൾ ഭാനു (4) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ നാഗനഗൗഡ കുട്ടികളുമായി പാൽ വാങ്ങാനായി ബൈക്കിൽ പുറപ്പെട്ടപ്പോഴായിരുന്നു അപകടം.

എതിർദിശയിൽ നിന്ന് വന്ന അജ്മോനി സ്‌കൂളിന്റെ ബസ് നിയന്ത്രണം വിട്ട് നാഗനഗൗഡയുടെ ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബൈക്ക് വെട്ടിച്ചൊഴിക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട ബസ് ബൈക്കിന് മുകളിലൂടെ കയറിയിറങ്ങി. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ കുട്ടികൾ ബസ്സിനടിയിൽപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. പരിക്കേറ്റ നാഗനഗൗഡയുടെ നില ഗുരുതരമല്ല. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറെയും ബസ്സിനെയും ഹെന്നൂർ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles