29.1 C
Saudi Arabia
Sunday, March 29, 2026
spot_img

‘നോക്കി വോട്ട് ചെയ്യുക മക്കളേ’; ജനാധിപത്യം നിലനിൽക്കുന്നത് ന്യൂനപക്ഷങ്ങൾ ഉള്ളതുകൊണ്ടെന്ന് റാപ്പർ വേടൻ

കോഴിക്കോട്: സംഗീതത്തിനൊപ്പം രാഷ്ട്രീയ നിലപാടുകൾ കൂടി പങ്കുവെച്ച് റാപ്പർ വേടൻ. കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച മ്യൂസിക് ഷോയ്ക്കിടെയാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആരാധകരോട് ആഹ്വാനം ചെയ്തത്. രാജ്യത്ത് ജനാധിപത്യം ശക്തമായി നിലനിൽക്കാൻ കാരണം നമ്മെപ്പോലുള്ള ന്യൂനപക്ഷങ്ങളുടെ സാന്നിധ്യമാണെന്നും, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ന്യൂനപക്ഷ വിഭാഗങ്ങൾ ഒന്നിച്ച് അധിവസിക്കുന്ന മേഖലയാണ് മലബാർ എന്നും വേടൻ പറഞ്ഞു.

ഇത്തരത്തിൽ ഒരു വേദിയിൽ ഒത്തുകൂടാനും വിപ്ലവഗാനങ്ങൾ ആലപിക്കാനും സഹമനുഷ്യരെ സ്നേഹിക്കാനും സാധിക്കുന്നത് ഇവിടെ ന്യൂനപക്ഷങ്ങൾ ശക്തമായി നിലകൊള്ളുന്നത് കൊണ്ടാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏതാനും മാസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, 18 വയസ്സ് തികഞ്ഞവർ വളരെ ശ്രദ്ധയോടെയും ചിന്തിച്ചും മാത്രം വോട്ട് രേഖപ്പെടുത്തണമെന്നും തടിച്ചുകൂടിയ ആയിരക്കണക്കിന് യുവാക്കളോട് അദ്ദേഹം അഭ്യർത്ഥിച്ചു. നേരത്തെയും തന്റെ പാട്ടുകളിലൂടെയും പ്രസംഗങ്ങളിലൂടെയും കൃത്യമായ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കി ശ്രദ്ധേയനായ കലാകാരനാണ് വേടൻ.

Related Articles

- Advertisement -spot_img

Latest Articles