29 C
Saudi Arabia
Thursday, February 12, 2026
spot_img

ഭർതൃപിതാവ് ആറ് വർഷമായി ലൈംഗികമായി പീഡിപ്പിക്കുന്നു; പരാതിയുമായി സ്കൂൾ പ്രിൻസിപ്പൽ

ബെംഗളൂരു: സ്വന്തം ഭർതൃപിതാവിനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ബെംഗളൂരുവിലെ സ്വകാര്യ സ്കൂൾ പ്രിൻസിപ്പൽ രംഗത്ത്. ആർ.ടി നഗറിലെ സ്വകാര്യ സ്കൂളിൽ ജോലി ചെയ്യുന്ന പ്രിൻസിപ്പലാണ് 75-കാരനായ ഭർതൃപിതാവിനെതിരെ പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ആറ് വർഷമായി താൻ നിരന്തരമായ ലൈംഗിക പീഡനത്തിനും ശാരീരിക ഉപദ്രവത്തിനും ഇരയാവുകയാണെന്ന് ഇവർ പരാതിയിൽ പറയുന്നു. 2020 മുതൽ ആരംഭിച്ച ശല്യം 2025 ഡിസംബർ വരെ നീണ്ടുനിന്നതായാണ് വിവരം.

വീടിനുള്ളിൽ മാത്രമല്ല, സ്കൂളിലെ ക്യാബിനിലും അപ്പാർട്ട്‌മെന്റിലെ ലിഫ്റ്റിലും വെച്ച് ഇയാൾ തന്നെ ശാരീരികമായി ഉപദ്രവിച്ചതായും അശ്ലീല പരാമർശങ്ങളടങ്ങിയ കത്തുകൾ നൽകിയിരുന്നതായും യുവതി വെളിപ്പെടുത്തി. കുടുംബത്തിലെ മുതിർന്നവർ ഇടപെട്ട് പലതവണ താക്കീത് നൽകിയിട്ടും പ്രതി ശല്യം തുടരുകയായിരുന്നു. ഒടുവിൽ സഹിക്കവയ്യാതെയാണ് യുവതി പോലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയിൽ ഭർതൃപിതാവിനെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒരു പ്രിൻസിപ്പൽ എന്ന നിലയിൽ സമൂഹത്തിൽ ആദരിക്കപ്പെടുന്ന പദവിയിൽ ഇരിക്കുമ്പോഴും വർഷങ്ങളോളം താൻ അനുഭവിച്ച ക്രൂരതയാണ് ഇവർ പോലീസിനോട് വിശദീകരിച്ചത്.

 

Related Articles

- Advertisement -spot_img

Latest Articles