26.4 C
Saudi Arabia
Monday, March 30, 2026
spot_img

സമസ്ത നൂറാം വാർഷിക വിളംബരം ശനിയാഴ്ച കോട്ടക്കലിൽ; സമാപന പ്രഖ്യാപനം കാന്തപുരം നിർവ്വഹിക്കും

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള വിളംബര സമ്മേളനം ശനിയാഴ്ച മലപ്പുറം കോട്ടക്കലിൽ നടക്കും. ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ വാർഷിക ആഘോഷങ്ങളുടെ സമാപന സമ്മേളന പ്രഖ്യാപനം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിമാരായ സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, പ്ലാനിങ് സമിതി കൺവീനർ വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി, സ്വാഗതസംഘം ചെയർമാൻ അബു ഹനീഫൽ ഫൈസി തെന്നല, കൺവീനർ അലവി സഖാഫി കൊളത്തൂർ എന്നിവർ പങ്കെടുത്തു. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള സംഘടനയുടെ വമ്പിച്ച ആഘോഷ പരിപാടികൾക്കാണ് ഇതോടെ തുടക്കമാകുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles