ഷാർജ: ഷാർജയിൽ കാർ തട്ടി മലയാളി ബാലൻ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്‌നയുടെയും മകൻ അലൻ റൂമി (2) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ഷാർജയിലെ തലാൽ ഗ്രൂപ്പ് സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന പിതാവിനെ കാണാൻ കഴിഞ്ഞ മാസം 18-നാണ് അലൻ മാതാവിനൊപ്പം സന്ദർശക വിസയിൽ യു.എ.ഇയിൽ എത്തിയത്.
പിതാവിനോടൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കേണ്ട സന്ദർശന കാലയളവിനിടയിൽ സംഭവിച്ച അപ്രതീക്ഷിത ദുരന്തം കുടുംബത്തെയും പ്രവാസി സമൂഹത്തെയും സങ്കടത്തിലാഴ്ത്തി. അപകടത്തെത്തുടർന്നുള്ള നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം വ്യാഴാഴ്ച വൈകുന്നേരത്തോടെ ദുബായ് ഖിസൈസ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി. വിരുന്നുകാരനായെത്തിയ മകന്റെ അപ്രതീക്ഷിത വിയോഗം നാടിനും നോവായി മാറി.



