കണ്ണൂർ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കണ്ണൂർ ചെറുപുഴ ഇടവരമ്പ് സ്വദേശിയായ കർഷകൻ ആത്മഹത്യ ചെയ്തു. അമ്പാട്ട് ഏലിയാസ് ആണ് അന്തരിച്ചത്. പതിറ്റാണ്ടുകളായി പച്ചക്കറി കൃഷി ഉപജീവനമാർഗമാക്കിയ ഇദ്ദേഹം, കഴിഞ്ഞ കുറച്ചു കാലമായി വലിയ സാമ്പത്തിക ബാധ്യതകൾ നേരിട്ടിരുന്നു. കൃഷിയിൽ നിന്നുള്ള വരുമാനക്കുറവും കടക്കെണിയുമാണ് ഇദ്ദേഹത്തെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സംസ്ഥാന സർക്കാരിൻറെ മികച്ച കർഷകനുള്ള അവാർഡ് വാങ്ങിയ കർഷകൻ കൂടിയായിരുന്നു അമ്പാട്ട് ഏലിയാസ്.
നാല് ദിവസം മുൻപ് സ്വന്തം കൃഷിത്തോട്ടത്തിൽ കീടനാശിനി ഉള്ളിൽ ചെന്ന് അവശനിലയിൽ കണ്ടെത്തിയ ഏലിയാസിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലം കാർഷിക മേഖലയിൽ സജീവമായിരുന്ന ഒരു കർഷകന്റെ അപ്രതീക്ഷിത വിയോഗം ചെറുപുഴ മേഖലയെ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുന



