16.6 C
Saudi Arabia
Sunday, February 15, 2026
spot_img

ചിന്നു പാപ്പുവിന്റെ മരണം: ആൺസുഹൃത്ത് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

കാസറഗോഡ്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആത്മഹത്യക്ക് പിന്നാലെ ആൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി. കാസറഗോഡ് ചൗക്കി സ്വദേശി സന്ദേശിനെയാണ് സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചിന്നു പാപ്പുവിന്റെ മരണവുമായി ബന്ധപ്പെട്ട് സന്ദേശിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സന്ദേശിന്റെ വിയോഗം.

കഴിഞ്ഞ ദിവസമാണ് ചിന്നു പാപ്പുവിനെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ജോലിക്ക് പോയിരുന്ന സന്ദേശ് ചിന്നുവിനെ ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ ഉച്ചക്ക് മൂന്ന് മണിയോടെ മറ്റൊരാൾക്കൊപ്പം മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് ചിന്നുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചിന്നുവിന്റെ മരണത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കവെയാണ് സന്ദേശിനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.ൽകും.

 

Related Articles

- Advertisement -spot_img

Latest Articles