16.9 C
Saudi Arabia
Tuesday, February 17, 2026
spot_img

റമദാൻ മുന്നൊരുക്കം: റിയാദ് മെട്രോയുടെയും ബസുകളുടെയും പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചു

റിയാദ്: വിശുദ്ധ റമദാൻ മാസത്തിൽ യാത്രക്കാരുടെ സൗകര്യാർഥം റിയാദ് മെട്രോയുടെയും പൊതുഗതാഗത ബസുകളുടെയും പ്രവർത്തന സമയം പുതുക്കി നിശ്ചയിച്ചു. നോമ്പുകാലത്തെ തിരക്കും രാത്രികാല യാത്രകളും പരിഗണിച്ച് കൂടുതൽ സമയം സർവീസ് ലഭ്യമാക്കാനാണ് അധികൃതരുടെ തീരുമാനം. പുതിയ ക്രമീകരണമനുസരിച്ച് റിയാദ് മെട്രോ സാധാരണ ദിവസങ്ങളിൽ പുലർച്ചെ രണ്ട് മണി വരെ സർവീസ് നടത്തും. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12 മണിക്ക് സർവീസ് ആരംഭിച്ച് പുലർച്ചെ മൂന്ന് മണി വരെ നീളുന്ന രീതിയിലാണ് ക്രമീകരണം. ഞായർ മുതൽ വ്യാഴം വരെ രാവിലെ 8 മണി മുതൽ പുലർച്ചെ 2 മണി വരെയും ശനിയാഴ്ചകളിൽ രാവിലെ 10 മണി മുതൽ പുലർച്ചെ 2 മണി വരെയുമായിരിക്കും മെട്രോ ലഭ്യമാകുക.

പൊതുഗതാഗത ബസുകൾ എല്ലാ ദിവസവും രാവിലെ 6:30 മുതൽ പുലർച്ചെ 3 മണി വരെ സർവീസ് നടത്തും. ഇഫ്താർ, സുഹൂർ സമയങ്ങളിലും രാത്രികാല പ്രാർഥനകൾക്കായി പോകുന്നവർക്കും ഈ സമയമാറ്റം ഏറെ ഗുണകരമാകും. തലസ്ഥാന നഗരിയിലെ ഗതാഗതക്കുരുക്ക് കുറക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനുമാണ് റിയാദ് പബ്ലിക് ട്രാൻസ്‌പോർട്ട് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. യാത്രക്കാർ ഔദ്യോഗിക ആപ്പുകൾ വഴി തത്സമയ സമയക്രമം പരിശോധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles