കൽപറ്റ: വയനാട്ടിൽ പീഡനത്തെത്തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പ്ലസ് വൺ വിദ്യാർഥിയായ പെൺകുട്ടിയാണ് ആത്മഹത്യ ചെയ്‌തത്. സംഭവത്തിൽ ബന്ധു ഉൾപ്പെടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്‌കൂൾ കൗസിലിംഗിലാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന് അറിഞ്ഞത്. സ്‌കൂൾ അധികൃതരാണ് വിവരം പോലീസിൽ അറിയിച്ചത്.
സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെയാണ് നിലവിൽ പൊലീസ് ചോദ്യം ചെയ്യുന്നത്. പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദികളായ വർക്കെതിരെ പോക്‌സോ നിയമപ്രകാരം കർശനമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. കുടുംബത്തിൽ നിന്നോ അയൽപക്കത്ത് നിന്നോ ഉള്ള കൂടുതൽ ആളുകൾക്ക് ഇതിൽ പങ്കുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയുടെ വിയോഗം നാട്ടിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുകയാണ്.



