17.3 C
Saudi Arabia
Wednesday, February 18, 2026
spot_img

റമദാൻ കാരുണ്യം: ദുബൈയിൽ 1856 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷെയ്ഖ് മുഹമ്മദ്

ദുബൈ: വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി ദുബൈയിലെ വിവിധ ജയിലുകളിൽ കഴിയുന്ന 1856 തടവുകാരെ മോചിപ്പിക്കാൻ ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. ശിക്ഷാകാലയളവിൽ നല്ല നടപ്പ് കാഴ്ചവെച്ച വിവിധ രാജ്യക്കാരായ തടവുകാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. റമദാൻ മാസത്തിന്റെ ഭാഗമായി എല്ലാ വർഷവും തടവുകാർക്ക് നൽകാറുള്ള പൊതുമാപ്പിന്റെ ഭാഗമായാണ് ഈ നടപടി.

തടവുകാർക്ക് അവരുടെ കുടുംബങ്ങളോടൊപ്പം ചേർന്ന് പുതിയൊരു ജീവിതം തുടങ്ങാൻ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ദുബൈ ഭരണാധികാരി ഈ കാരുണ്യപ്രവൃത്തി നടപ്പിലാക്കുന്നത്. മോചിപ്പിക്കപ്പെടുന്ന തടവുകാർക്ക് ആവശ്യമായ യാത്രാ സൗകര്യങ്ങളും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കാൻ ദുബൈ പോലീസിനും പബ്ലിക് പ്രോസിക്യൂഷനും നിർദ്ദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തന്നെ ഇവർ ജയിൽ മോചിതരാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles