19 C
Saudi Arabia
Thursday, February 19, 2026
spot_img

മസ്ജിദുന്നബവിയിൽ ആത്മീയ സംഗമം; ആയിരങ്ങൾ ഒത്തുചേർന്ന ഇഫ്താർ വിരുന്ന്

മദീന: മദീനയിലെ പ്രവാചക പള്ളിയായ മസ്ജിദുന്നബവിയിൽ വിശ്വാസികൾ ഒത്തുചേരുന്ന ഇഫ്താർ വിരുന്നുകൾ ലോകത്തിന് മുന്നിൽ ആത്മീയ ഐക്യത്തിന്റെ ഉദാത്ത മാതൃകയാകുന്നു. റമദാൻ മാസത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികളാണ് പ്രവാചകന്റെ സന്നിധിയിൽ നോമ്പുതുറയ്ക്കാനായി എത്തുന്നത്. വിവേചനങ്ങളില്ലാതെ ഒരേ നിരയിൽ ഇരുന്ന് നോമ്പുതുറക്കുന്ന വിശ്വാസികൾക്കിടയിൽ ദൃശ്യമാകുന്ന സാഹോദര്യം മസ്ജിദുന്നബവിയെ ഭക്തിനിർഭരമാക്കുന്നു.

സൗദി ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ അതീവ കൃത്യതയോടെയാണ് ഇഫ്താർ വിരുന്നുകൾ ക്രമീകരിക്കുന്നത്. മിനിറ്റുകൾക്കുള്ളിൽ ആയിരങ്ങൾക്കായി ഭക്ഷണവിഭവങ്ങൾ വിതരണം ചെയ്യാനും നോമ്പുതുറ കഴിഞ്ഞാലുടൻ പള്ളി പരിസരം ശുചീകരിക്കാനും വൻ സന്നദ്ധ സേവക നിരയാണ് രംഗത്തുള്ളത്. ഈന്തപ്പഴം, വെള്ളം, റൊട്ടി, കഹ്‌വ എന്നിവ ഉൾപ്പെടുന്ന ലളിതമായ വിഭവങ്ങളാണ് പ്രധാനമായും വിതരണം ചെയ്യുന്നത്. വിശ്വാസികൾക്കിടയിലുള്ള സ്നേഹവും ഐക്യവും ഊട്ടിയുറപ്പിക്കുന്ന ഈ വിപുലമായ നോമ്പുതുറ വിരുന്നുകൾ മദീനയിലെത്തുന്ന ഓരോ തീർഥാടകനും മറക്കാനാവാത്ത അനുഭവം സമ്മാനിക്കുന്നു.

 

Related Articles

- Advertisement -spot_img

Latest Articles