17.2 C
Saudi Arabia
Saturday, February 21, 2026
spot_img

ജുബൈൽ മലയാളി സമാജം ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ജുബൈൽ: ജുബൈൽ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. റോയൽ മലബാർ റെസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങിൽ ജുബൈലിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും പ്രവർത്തകരും കുടുംബങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

ചടങ്ങിൽ ഉമർ സഖാഫി മുർഖാനാട് റമദാൻ സന്ദേശം നൽകി. ജാതിമത ഭേദമെന്യേ സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം മുറുകെ പിടിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം തന്റെ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു.

സമാജം പ്രസിഡന്റ് തോമസ് മാത്യു മാമൂടൻ അധ്യക്ഷത വഹിച്ച ചടങ്ങ് സാമൂഹിക പ്രവർത്തകൻ സൈഫുദ്ധീൻ പൊറ്റശ്ശേരി ഉദ്ഘാടനം ചെയ്തു. അബ്ദുൽ കരീം ഖാസിമി, കെ.എം.സി.സി ജുബൈൽ പ്രസിഡന്റ് സലാം ആലപ്പുഴ, ഒ.ഐ.സി.സി പ്രതിനിധി നസിർ തുണ്ടിൽ, മാധ്യമ പ്രവർത്തകൻ ശിഹാബ് മങ്ങാടൻ, ജുബൈൽ എഫ്.സി പ്രതിനിധി ഷജീർ തച്ചാൻമ്പാറ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സമാജം ലേഡീസ് വിംഗ് രക്ഷാധികാരി സാറാബായ് സൈഫുദ്ധീൻ, ലേഡീസ് വിംഗ് ജനറൽ സെക്രട്ടറി നീതു രാജേഷ്, ഡബ്ല്യു.എം.സി പ്രസിഡന്റ് സോണിയ മോറിസ്, മുഹമ്മദലി തളിക്കുളം, സലീം ആലപ്പുഴ, എൻ.പി. റിയാസ്, നിസാം യാക്കൂബ്, ജയൻ തച്ചമ്പാറ, ഷഫീഖ് താനൂർ, കോയ താനൂർ, ആഷിക്, സതീഷ്, വിനോദ്, ഡോ. സാബു, ഡോ. റസിയ, ഡോ. നവ്യ വിനോദ്, നിതി പവി, സുധീർ, അബ്ദുൽ റൗഫ്, റഊഫ് മേലത്ത്, സലീം കടലുണ്ടി തുടങ്ങി സാമൂഹിക രംഗത്തെ നിരവധി വ്യക്തിത്വങ്ങൾ സംഗമത്തിൽ സന്നിഹിതരായിരുന്നു.

നിസാർ പള്ളിക്കര, മുബാറക് ഷാജഹാൻ, കുമാർ, സുമോദ് മോഹൻ, അഡ്വ. ജോസഫ് മാത്യു മാമൂടാൻ, ഷാജഹാൻ കുൽഫി, മൂസ അറക്കൽ, രാജേഷ്, ലേഡീസ് വിംഗ് പ്രസിഡന്റ് ആശ ബൈജു, സിനി സന്തോഷ്, ബിബി രാജേഷ്, ഗീതു വിഷ്ണുജിത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതവും ട്രെഷറർ സന്തോഷ് കുമാർ ചക്കിങ്കൾ നന്ദിയും രേഖപ്പെടുത്തി.

Related Articles

- Advertisement -spot_img

Latest Articles