22 C
Saudi Arabia
Sunday, April 12, 2026
spot_img

കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 20 യാത്രക്കാർക്ക് പരിക്ക്

തൃശൂർ: കുന്നംകുളം ജംക്‌ഷനിൽ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഇരുപതിലേറെ യാത്രക്കാർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം. കോഴിക്കോട്–ചെങ്ങന്നൂർ റൂട്ടിലോടുന്ന ബസിനു പിന്നിൽ കോഴിക്കോട്–തിരുവനന്തപുരം ബസ് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ ആരുടെയും നില നിലവിൽ ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

അപകടം നടന്ന ഉടനെ കുന്നംകുളം പോലീസും നാട്ടുകാരും ചേർന്ന് അതിവേഗം രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻതന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും കുന്നംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രിയായതിനാൽ ബസുകളിൽ അത്യാവശ്യം തിരക്കുണ്ടായിരുന്ന സമയത്താണ് അപകടം സംഭവിച്ചത്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് അൽപ്പനേരം ഗതാഗതതടസ്സവും അനുഭവപ്പെട്ടു.

Related Articles

- Advertisement -spot_img

Latest Articles