27.1 C
Saudi Arabia
Tuesday, February 24, 2026
spot_img

പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മോട്ടിവേഷൻ സ്പീക്കറായ മുൻ പ്രിൻസിപൽ അറസ്റ്റിൽ

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മോട്ടിവേഷൻ സ്പീക്കറും മുൻ സ്കൂൾ പ്രിൻസിപലുമായ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. കാക്കയങ്ങാട് എടത്തൊട്ടി സ്വദേശിയായ ഷാജു (50)വിനെയാണ് മുഴക്കുന്ന് പോലീസ് പിടികൂടിയത്. നാലുമാസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനേഴുകാരിയായ പെൺകുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സ്കൂൾ പ്രിൻസിപലായി വിരമിച്ച ഷാജു, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് ക്ലാസുകളിലൂടെയും മോട്ടിവേഷൻ സ്പീക്കറായും മേഖലയിൽ ശ്രദ്ധേയനായിരുന്നു. ഈ സ്വാധീനം ഉപയോഗിച്ചാണ് കുട്ടിക്ക് നേരെ അതിക്രമം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. സമാനമായ രീതിയിൽ ഇയാൾ മറ്റ് കുട്ടികളോട് പെരുമാറിയിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Related Articles

- Advertisement -spot_img

Latest Articles