27.4 C
Saudi Arabia
Tuesday, February 24, 2026
spot_img

കാരുണ്യസ്പർശവുമായി ജുബൈൽ മലയാളി സമാജം: മരുഭൂമിയിലെ ആശ്വാസപദ്ധതിക്ക് തുടക്കം.

ജുബൈൽ: എല്ലാവർഷവും നോമ്പ് കാലത്ത്, ജുബൈൽ മലയാളി സമാജം  നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സൗദിഅറേബ്യയുടെ സ്ഥാപക ദിനത്തിൽ തുടക്കം കുറിച്ചു.

‘മരുഭൂമിയിലെ പ്രവാസി സഹോദരങ്ങൾക്ക് കൈത്താങ്ങ് – 2026’ എന്ന പേരിൽ സംഘടിപ്പിക്കുന്ന കാരുണ്യയാത്രയിലൂടെ കഷ്ടത അനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസമെത്തിക്കുകയാണ് ലക്ഷ്യം. ഐക്യത്തിന്റെയും മാനവികതയുടെയും സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ജുബൈൽ കിംസ് ഹോസ്പിറ്റലിന് എതിർവശത്തുള്ള ഗ്രൗണ്ടിൽ വെച്ചാണ് പരിപാടികൾക്ക് തുടക്കമായത്.

സമാജം പ്രസിഡന്റ് തോമസ് മാത്യു മാമുടാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ . ലേഡീസ് വിംഗ് പ്രസിഡന്റ് ആശ ബൈജുവും ജനറൽ സെക്രട്ടറി നീതു രാജേഷും ചേർന്ന് ഹെൽപ്പ് ഡെസ്ക് കോൺവീനർ ബിബി രാജേഷിന് റമദാൻ കിറ്റ് കൈമാറിക്കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സമാജം അഡ്വൈസർ അഡ്വ. ജോസഫ് മാത്യു മാമുടാനെ കാരുണ്യയാത്രയുടെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു.

മുബാറക് ഷാജഹാൻ, ഹാരിസ്, ബെൻസൺ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു.
റമദാൻ മാസത്തോടനുബന്ധിച്ചുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ ചാരിറ്റി കൺവീനർമാരായ രാജേഷ് കായംകുളം, ബൈജു അഞ്ചൽ, തോമസ് മാത്യു മാമുടാൻ, ഷഫീഖ് താനൂർ എന്നിവരുടെ നേതൃത്വത്തിൽ സജീവമായി തുടരും.

ജുബൈലിൽ ഭക്ഷണസാധനങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായാൽ ഉടൻ സഹായമെത്തിക്കാൻ സമാജം സന്നദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു.

ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതവും ട്രഷറർ സന്തോഷ് നന്ദിയും രേഖപ്പെടുത്തി.

Related Articles

- Advertisement -spot_img

Latest Articles