19.4 C
Saudi Arabia
Friday, February 27, 2026
spot_img

യാത്രക്കാർക്ക് വൻ ഇളവുമായി ഗൾഫ് എയർ; ‘ടേക്ക് ഓഫ് സെയിൽ’ വഴി 1.5 ലക്ഷം ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ

മനാമ: വിമാന യാത്രക്കാർക്കായി ആകർഷകമായ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കുന്ന ‘ടേക്ക് ഓഫ് സെയിൽ’ ഓഫറുമായി ഗൾഫ് എയർ. ഈ മാസം ആരംഭിച്ച പ്രത്യേക പദ്ധതിയിലൂടെ ഏകദേശം ഒന്നര ലക്ഷത്തോളം ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയുൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ് എന്നീ മേഖലകളിലെ പ്രധാന നഗരങ്ങളിലേക്കുള്ള യാത്രകൾ സാധാരണക്കാർക്കും പ്രവാസികൾക്കും കൂടുതൽ ചെലവ് കുറഞ്ഞ രീതിയിൽ ലഭ്യമാക്കുകയാണ് ഈ ഓഫറിലൂടെ ഗൾഫ് എയർ ചെയ്യുന്നത്.

കുടുംബസന്ദർശനം നടത്തുന്നവർക്കും അവധിക്കാല യാത്രകൾക്കും ബിസിനസ് ആവശ്യങ്ങൾക്കുമായി വിദേശത്തേക്ക് പോകുന്നവർക്കും ഈ ആനുകൂല്യം വലിയ ആശ്വാസമാകും. ഗൾഫ് എയറിന്റെ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് അല്ലെങ്കിൽ അംഗീകൃത ട്രാവൽ ഏജൻസികൾ വഴി യാത്രക്കാർക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. സീറ്റുകളുടെ ലഭ്യതയും യാത്ര ചെയ്യുന്ന തീയതിയും അനുസരിച്ച് നിരക്കുകളിൽ മാറ്റമുണ്ടാകുമെന്നും, പരമാവധി ഇളവ് ലഭിക്കാൻ നേരത്തെ ബുക്ക് ചെയ്യണമെന്നും അധികൃതർ അറിയിച്ചു. യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം കൂടുതൽ ആളുകളെ ഗൾഫ് എയറിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഇത്തരമൊരു പ്രമോഷൻ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles